Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Plane

ക്രി​മിയ​യി​ൽ റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29 പേ​ർ മ​രി​ച്ചു

മോ​​​​സ്കോ: ക്രി​​​​മി​​യ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ച​​​​ര​​​​ക്കുവി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് 29 പേ​​​​ർ മ​​​​രി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ആ​​​​റു പേ​​​​ർ വി​​​​മാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ്.

റ​​​​ഷ്യ 2014ൽ ​​​​യു​​​​ക്രെ​​​​യ്നി​​​​ൽ​​​​നി​​​​ന്നും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ക്രി​​​​മി​​​​യ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​റ​​​​ക്കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​എ​​​​ന്‍–26 വി​​​​മാ​​​​ന​​​​മാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ത​​​​ക​​​​ര്‍​ന്ന​​​​ത്.

വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റോ​​​​ടെ വി​​​​മാ​​​​ന​​​​വു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ഷ്ട​​​​പ്പെ​​​​ട്ടെ​​​​ന്ന് റ​​​​ഷ്യ​​​​ന്‍ പ്ര​​​​തി​​​​രോ​​​​ധ​​​​ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

മു​​​​ന്‍​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ച യാ​​​​ത്ര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​മാ​​​​നം. സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ ആ​​​​കെ ഏ​​​​ഴ് ജീ​​​​വ​​​​ന​​​​ക്കാ​​​​രും 23 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രാ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ല. ചെ​​​​ങ്കു​​​​ത്താ​​​​യ പാ​​​​റ​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്ക് വി​​​​മാ​​​​നം ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം.

Latest News

Corehub Up